മലപ്പുറം ജില്ലാ കളക്റ്ററുടെ പേരിലും വ്യാജ സന്ദേശം; മുന്നറിയിപ്പ്

By Staff Reporter, Malabar News
malabar image_malabar news
കെ. ഗോപാലകൃഷ്‌ണന്‍ ഐ.എ.എസ്.
Ajwa Travels

മലപ്പുറം: ജില്ലാ കളക്റ്ററുടെ പേരില്‍ പണം തട്ടാനായി വ്യാജ ഇ-മെയില്‍ സന്ദേശം പ്രചരിക്കുന്നു. ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ക്കാണ് മലപ്പുറം ജില്ലാ കളക്റ്റര്‍ കെ. ഗോപാലകൃഷ്‌ണന്‍ ഐ.എ.എസ്. എന്ന പേരില്‍ വ്യാജ ഇ-മെയില്‍ സന്ദേശം ലഭിച്ചത്. നേരത്തെ കാസര്‍കോട്, തമിഴ്‌നാട്ടിലെ നീലഗിരി എന്നീ ജില്ലകളിലെ കളക്റ്റര്‍മാരുടെ പേരിലും സമാനരീതിയില്‍ പണം തട്ടാന്‍ ശ്രമം നടന്നിരുന്നു.

5000 രൂപ വിലയുള്ള അഞ്ച് ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങി [email protected] എന്ന ഇ-മെയിലിലേക്ക് കളക്റ്ററുടെ പേരില്‍ അയക്കണമെന്നാണ് വകുപ്പ് മേധാവികള്‍ക്ക് ലഭിച്ച സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. കൂടാതെ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങിയാല്‍ ഇ-മെയിലിലൂടെ അറിയിക്കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. സംഭവം അറിഞ്ഞതോടെ ജില്ലാ കളക്റ്റര്‍ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തി. വ്യാജ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളടക്കം കളക്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

ഇ-മെയിലുകള്‍ വ്യാജമാണെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്‌തമാക്കി. കേരളത്തിലെ പോലീസ് ഉദ്യോഗസ്‌ഥരുടെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഭവങ്ങളും ഈ അടുത്ത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

കളക്റ്ററുടെ പേരില്‍ [email protected] എന്ന മെയിലില്‍ നിന്നാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇ-മെയില്‍ അഡ്രസിന്റെ പേര് കെ. ഗോപാലകൃഷ്‌ണന്‍ ഐ.എ.എസ്. എന്നാണ് നല്‍കിയിട്ടുള്ളത്. കൂടാതെ കളക്റ്റര്‍ സ്വന്തം ഐ-പാഡില്‍ നിന്നാണ് ഇത് അയക്കുന്നതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

Read Also: കപില്‍ ദേവ് ആശുപത്രി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE