കണ്ണൂര്‍ ആകാശവാണി അസി. ഡയറക്​ടര്‍ വി ചന്ദ്രബാബു വിരമിച്ചു

By Syndicated , Malabar News
chandra babu v
Ajwa Travels

കണ്ണൂര്‍: ആകാശവാണി കണ്ണൂര്‍ നിലയം അസി. ഡയറക്​ടര്‍ വി ചന്ദ്രബാബു വിരമിച്ചു. 1985ൽ തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ നിലയത്തില്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം 35 വര്‍ഷത്തെ സേവനത്തിനുശേഷം സ്വയം വിരമിക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍, നാഗര്‍കോവില്‍, കോയമ്പത്തൂര്‍ നിലയങ്ങളില്‍ ജോലി ചെയ്‌തിട്ടുണ്ട്. ആകാശവാണിയുടെ എ ഗ്രേഡ് നാടക ആര്‍ട്ടിസ്‌റ്റ് കൂടിയാണ് വി ചന്ദ്രബാബു.

ആകാശവാണിയിൽ വ്യത്യസ്‌തമായ പരിപാടികൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിന്നിരുന്ന ഇദ്ദേഹം ഷേക്‌സ്‌പിയര്‍ നാടകങ്ങള്‍, ഇബ്‌സെന്റ ഡോള്‍സ്ഹൗസ് എന്നിവയുടെ പരിഭാഷകള്‍, മഹാകവി കുട്ടമത്തിന്റെ ദേവയാനീചരിതം, വിദ്വാന്‍ പി കേളു നായരുടെ കബീര്‍ദാസചരിതം എന്നീ സംഗീത നാടകങ്ങള്‍, പഞ്ചതന്ത്രം കഥകളുടെ നാടകാവിഷ്‌കാരം എന്നിവയടക്കം നിരവധി റേഡിയോ നാടകങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്.

കൂടാതെ യുറീക്ക, ശാസ്‌ത്ര കേരളം, തളിര് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കുട്ടികള്‍ക്കായി ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ ബോർഡ് ഓഫ്  സ്‌റ്റഡീസ് അംഗവുമാണ്.

Read also: പഴമയുടെ തനിമ വിളിച്ചോതി തലശ്ശേരി; പൈതൃക ടൂറിസം പദ്ധതികളുടെ ഉൽഘാടനം 10ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE