പഴമയുടെ തനിമ വിളിച്ചോതി തലശ്ശേരി; പൈതൃക ടൂറിസം പദ്ധതികളുടെ ഉൽഘാടനം 10ന്

By Staff Reporter, Malabar News
thalassery-
Representational Image
Ajwa Travels

തലശ്ശേരി: മേഖലയുടെ വളർച്ചക്ക് ഏറെ ഗുണകരമായ പൈതൃക ടൂറിസം പദ്ധതികൾ ഉൽഘാടനത്തിന് ഒരുങ്ങുന്നു. തലശ്ശേരി പിയർറോഡ്, സമീപത്തുള്ള തായലങ്ങാടിയിലെ ഫയർ ടാങ്ക്, ഗുണ്ടർട്ട് ബംഗ്ളാവ് എന്നിവയുടെ ഉൽഘാടനമാണ് ഫെബ്രുവരി 10ന് നടക്കുന്നത്. ടൂറിസം ഫണ്ടുപയോഗിച്ചാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്. ആദ്യകാലത്ത് അഗ്‌നിരക്ഷാ സേനക്ക് വെള്ളം ശേഖരിച്ചിരുന്ന സ്‌ഥലമാണ് ഫയർ ടാങ്ക്.

ഇവിടെ കലാപരിപാടികൾ ഇരുന്നു വീക്ഷിക്കാൻ ‘പെർഫോമിങ് യാർഡും’ ലാറ്ററേറ്റ് ശിലകൾ കൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെ മുതൽ പിയർ റോഡ് തുടങ്ങുന്ന ഇടം വരെ ഇന്റർലോക്ക് ചെയ്‌തും ഓവുചാലിനു മുകളിലായി കരിങ്കൽ പാകിയും മനോഹരമാക്കി. പിയർ റോഡ് അവസാനിക്കുന്നിടം ചെറിയ പാർക്കുമുണ്ട്. സമീപത്തെ മരങ്ങളെ സംരക്ഷിച്ചു കൊണ്ടാണ് ഇരിക്കാനുള്ള പ്ളാനൽ ബോക്‌സ് നിർമിച്ചിട്ടുള്ളത്.

ഗുണ്ടർട്ട് ബംഗ്ളാവ് പഴയരീതിയിൽ തനിമ നിലനിർത്തിക്കൊണ്ടാണ് നവീകരിച്ചത്. മേൽക്കൂരയിൽ പണ്ട് സ്‌ഥാപിച്ച ഓടുകൾ ശുചിയാക്കി അതു തന്നെയാണ് ഉപയോഗിച്ചത്. ബംഗ്ളാവ് ചുറ്റി നടന്ന് കാണത്തക്കവിധം വരാന്തയുമുണ്ട്. ചുറ്റുപാടും കരിങ്കല്ലുപാകിയ ഇവിടെ കോഫി ഷോപ്പും ടിക്കറ്റ് കൗണ്ടറും പൊതു ശുചിമുറിയും ഒരുക്കിയിട്ടുണ്ട്.

Read Also: അധികാരത്തിൽ എത്തിയാൽ 50 ശതമാനം വനിതാ മന്ത്രിമാർ; ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE