മിയാവാക്കി പദ്ധതിക്ക് തുടക്കം; അണ്ടലൂര്‍ താഴെക്കാവില്‍ പച്ചത്തുരുത്ത് ഒരുങ്ങുന്നു

By Staff Reporter, Malabar News
malabar image_malabar news
അണ്ടലൂര്‍ കാവ്
Ajwa Travels

തലശ്ശേരി: മലബാറിലെ പുരാതന കാവുകളിലൊന്നായ അണ്ടലൂരില്‍ പച്ചത്തുരുത്ത് ഒരുങ്ങുന്നു. കേരളത്തിലെ കാവുകളില്‍ ആരാധന ആദ്യമായി ആരംഭിച്ചതായി കരുതപ്പെടുന്ന അണ്ടലൂരില്‍ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി 150ല്‍പരം ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും വെച്ചു പിടിപ്പിക്കും. ദൈവത്താറീശ്വരന്റെ പൂങ്കാവനമായ താഴെക്കാവിലാണ് ‘മിയാവാക്കി’ പച്ചത്തുരുത്ത് ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായത്. ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആണ് പദ്ധതി ആരംഭിച്ചത്.

ചെറിയ സ്ഥലത്ത് കുറഞ്ഞ സമയം കൊണ്ട് നിബിഡ വനത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നതാണ് പദ്ധതി. താഴെക്കാവില്‍ 10 സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് ഒരുക്കുന്നത്. രാമായണത്തില്‍ പ്രതിപാദിക്കുന്ന ലങ്കയിലെ ‘അശോക വന’മായി കണക്കാക്കുന്ന ഈ പ്രദേശം മരങ്ങളും വള്ളികളും ഏതാനും തറകളും ഉള്ളതാണ്.

കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ മാതൃക വനവത്ക്കരണ പദ്ധതിയാണ് ‘മിയാവാക്കി’. കാവിന്റെ ധാതുസംരക്ഷണത്തിന്റെ ഭാഗമായുള്ള വനവത്ക്കരണമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 150 ല്‍പരം ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളുമാണ് പദ്ധതിയുടെ ഭാഗമായി ഇവിടെ വെച്ചുപിടിപ്പിക്കുന്നത്.

ധര്‍മടം പ്രദേശവാസികളുടെയും അണ്ടലൂര്‍ കാവ് തറവാട് പൈതൃക സംരക്ഷണ ട്രസ്റ്റിന്റെയും തറവാട്ടുകാരുടെയും സഹകരണത്തോടെയാണ് പച്ചത്തുരുത്തിനായുള്ള പ്രവൃത്തി നടത്തുന്നത്. അണ്ടലൂര്‍ കാവ് ട്രസ്?റ്റി ബോര്‍ഡ് ചെയര്‍മാന്‍ തട്ടാലിയത്ത് ഗിരീശന്‍ അച്ചനും കാവിലെ മറ്റ് അംഗങ്ങളും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കുറഞ്ഞ സമയം കൊണ്ട് തന്നെ താഴെക്കാവില്‍ ഒരു നിബിഡവനം ഒരുക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സംഘടകര്‍.

Read Also: കാര്‍ഷിക ബില്ലിനെതിരെ പാളയത്തില്‍ പട

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE