അടച്ച് പൂട്ടുന്നത് ഭാഷയോടുള്ള അനീതി; ഗുണ്ടര്‍ട്ട് സ്‌കൂള്‍ പഠന യോഗ്യമാക്കുമെന്ന് ബാലാവകാശ കമ്മീഷന്‍

By Staff Reporter, Malabar News
Dr. Herman Gundert Foundation School, Thalassery
Ajwa Travels

തലശ്ശേരി: അടച്ചിടാന്‍ ഒരുങ്ങുന്ന ഗുണ്ടര്‍ട്ട് സ്മാരക സ്‌കൂള്‍ തുടര്‍ന്ന് നടത്താനുള്ള നടപടികള്‍ ബാലാവകാശ കമ്മീഷന്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍. സ്‌കൂളില്‍ നിലവിലുള്ള അപാകതകള്‍ കണ്ടെത്തുന്നതിനും മറ്റും പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ഞോടി പുല്ലമ്പിലില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടര്‍ട്ട് സ്മാരക സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് ചെയര്‍മാന്‍ അഡ്വ. കെ.വി. മനോജ് കുമാര്‍ പറഞ്ഞു. മലയാള ഭാഷക്ക് മഹത്തായ സംഭവനകള്‍ നല്‍കിയ ജര്‍മ്മന്‍ ഭാഷ പണ്ഡിതനായ ഡോ. ഹെര്‍മണ്‍ ഗുണ്ടര്‍ട്ടിന്റെ ഓര്‍മ്മക്കായി മൂര്‍ക്കോത്ത് രാമുണ്ണി സ്ഥാപിച്ച സ്‌കൂള്‍ അടച്ചുപൂട്ടുന്നത്, ഭാഷയോടും വിദ്യാഭ്യാസത്തോടും കാട്ടുന്ന അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ സംരക്ഷണ സമരസമിതി നേതാക്കള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവരില്‍നിന്ന് ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പഠിക്കാനുള്ള സാഹചര്യവും പരീക്ഷയെഴുതാനുള്ള സംവിധാനങ്ങളും ഒരുക്കുമെന്നും ചെയര്‍മാന്‍ ഉറപ്പുനല്‍കി.

ട്രസ്റ്റ് രൂപവത്കരിച്ചാണ് തിരുവങ്ങാട് പുല്ലമ്പില്‍ റോഡില്‍ രണ്ടര ഏക്കര്‍ സ്ഥലത്ത് സ്‌കൂള്‍ സ്ഥാപിച്ചത്. പിന്നീട് നടത്തിപ്പിലുള്ള അപാകത കാരണം സ്‌കൂള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയാണ്. സ്‌കൂളില്‍ പഠനം തുടര്‍ന്ന് നടത്താന്‍ മാനേജ്മെന്റുമായി വിഷയം ചര്‍ച്ച ചെയ്യാനും ഒരുക്കമാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Read Also: കേന്ദ്രം കോവിഡ് പോരാളികളെ കണ്ടില്ലെന്ന് നടിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE