തിരുവനന്തപുരം: വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളം മുന്‍പിലാണെങ്കിലും അന്ധവിശ്വാസങ്ങള്‍ സംസ്‌ഥാനത്ത് നിരവധിയാണെന്ന് സംസ്‌ഥാന ബാലാവകാശ കമ്മീഷന്‍. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
വയനാട്ടില്‍ പതിനഞ്ചുവയസായ കുട്ടിയെ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഉപദ്രവിച്ചെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് കമ്മീഷന്‍ ഉത്തരവ്. നിയമ നിര്‍മാണത്തിനായി മുന്‍പ് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്ന കേരള പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ പ്രാക്‌ടീസസ്, സോഴ്‌സറി, ബ്ളാക്ക് മാജിക് ബില്‍ എന്നിവയുടെയോ മാതൃകയില്‍ നിയമനിര്‍മാണം നടത്താമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
അന്ധവിശ്വാസത്തിന്റെയോ മറ്റേതെങ്കിലും ദുരാചാരത്തിന്റെയോ പേരില്‍ കുട്ടികളെ ആക്രമിക്കുന്നത് നിയമനടപടി സ്വീകരിക്കേണ്ട വിഷയമാണ്. സാമൂഹ്യനീതി വകുപ്പോ ആഭ്യന്തര വകുപ്പോ നിയമ നിര്‍മാണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
National News: അടുത്ത മാസം മുതൽ സ്‌കൂളുകൾ തുറക്കാൻ ഡെൽഹി സർക്കാർ