ആൺ- പെൺ വേർതിരിവ് വേണ്ട, മിക്‌സഡ്‌ സ്‌കൂളുകൾ മതി; ബാലാവകാശ കമ്മീഷൻ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാത്ത് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിർദ്ദേശം. സ്‌കൂളുകള്‍ക്ക് ആണ്‍-പെണ്‍ വേര്‍തിരിവ് വേണ്ടെന്നും അത് ലിംഗനീതി നിഷേധിക്കുന്നുവെന്നുമാണ് ബാലാവകശ കമ്മീഷന്റെ നിരീക്ഷണം. അഞ്ചല്‍ സ്വദേശിയായ ഡോ. ഐസക്ക് പോള്‍ നല്‍കിയ ഹരജിയിലാണ് ബാലാവകാശ കമ്മീഷന്‍ ചരിത്രപരമായ നിർദ്ദേശം നല്‍കിയിരിക്കുന്നത്.

കമ്മീഷന്റെ ഉത്തരവില്‍ 90 ദിവസത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ നേരത്തെ തന്നെ ബോയ്‌സ്-ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കി പലതും മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റിയിരുന്നു. സംസ്‌ഥാനത്ത് മൊത്തം 280 ഗേള്‍സ് സ്‌കൂളുകളും 164 ബോയ്‌സ് സ്‌കൂളുകളുമാണുള്ളത്.

ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍ദേശം നടപ്പിലാക്കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ നിർദ്ദേശിച്ചിരിക്കുന്നത്. ഉത്തരവ് വന്നതോടെ ഇതിന്റെ അടിസ്‌ഥാനത്തിലുള്ള കൂടിയാലോചനകള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ തുടങ്ങിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ തന്നെ ഉത്തരവില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാട് വ്യക്‌തമാക്കുമെന്നാണ് അറിയുന്നത്.

Most Read: മാധ്യമം പത്രം നിരോധിക്കണം; യുഎഇ ഭരണാധികാരിക്ക് ജലീൽ കത്തയച്ചുവെന്ന് സ്വപ്‌ന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE