‘കൺസെഷൻ നൽകാത്ത സ്വകാര്യ സ്‌റ്റേജ് കാരേജ് ബസുകൾക്ക് എതിരെ നടപടി വേണം’

By Trainee Reporter, Malabar News
private bus
Rep. Image
Ajwa Travels

തിരുവനന്തപുരം: സ്വകാര്യ സ്‌റ്റേജ് കാരേജ്‌ ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ നിശ്‌ചയിച്ച കൺസെഷൻ നിരക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. കൺസെഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്‌റ്റേജ് കാരേജ് ബസുകളുടെ പെർമിറ്റും കുറ്റം ചെയ്‌ത ജീവനക്കാരുടെ ലൈസൻസും റദ്ദ് ചെയ്യുന്നതിന് നിയമ നടപടികൾ സ്വീകരിക്കാനും ട്രാൻസ്‌പോർട് കമ്മീഷണർക്ക് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

കിളിമാനൂർ-വെള്ളല്ലൂർ കല്ലമ്പലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ വിദ്യാർഥികൾക്ക് അനുവദിച്ചിട്ടുള്ള ടിക്കറ്റ് നിരക്കല്ല ഈടാക്കുന്നത്. അർഹതപ്പെട്ട നിരക്ക് ചോദിക്കുമ്പോൾ കുട്ടികളെ ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ച് കമ്മീഷന് ലഭിച്ച പരാതിയിലാണ് നടപടി.

വിദ്യാർഥികൾക്ക് സർക്കാർ നിശ്‌ചയിച്ച കൺസെഷൻ നിരക്ക് നിഷേധിക്കുന്നത് കുട്ടികളുടെ അവകാശ നിയമങ്ങളുടെ ലംഘനമായി വിലയിരുത്തിയ കമ്മീഷൻ അംഗം എൻ സുന്ദന്ദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൻമേൽ സ്വീകരിച്ച നടപടി റിപ്പോർട് മൂന്ന് മാസത്തിനകം ലഭ്യമാക്കാനും ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

Most Read| വ്യക്‌തമായ കണക്ക്, ബാങ്കുവഴി നടത്തിയ ഇടപാട്; വീണയെ ന്യായീകരിച്ച് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE