സ്‌കൂൾ തുറക്കൽ; സംസ്‌ഥാന ബാലാവകാശ കമ്മീഷന്റെ കൂടിയാലോചനാ യോഗം ഇന്ന്

By Web Desk, Malabar News
Child Rights Commission Register Case
Ajwa Travels

തിരുവനന്തപുരം: തിങ്കളാഴ്‌ച സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാതല ചുമതലയുള്ളവരുടെ കൂടിയാലോചനാ യോഗം ഇന്ന് ചേരും. സ്‌റ്റാച്യു വൈഎംസിഎ ഹാളില്‍ രാവിലെ പത്തിനാണ് യോഗം.

സംസ്‌ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെവി മനോജ് കുമാര്‍ കൂടിയാലോചനാ യോഗം ഉൽഘാടനം ചെയ്യും. കോവിഡ് 19ന്റെ പശ്‌ചാത്തലത്തില്‍, ആര്‍ടിഇ നിയമവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ സംരക്ഷണം എത്തരത്തില്‍ നിര്‍വഹിക്കപ്പെട്ടുവെന്ന് യോഗം പ്രധാനമായും വിലയിരുത്തും.

20 മാസങ്ങള്‍ക്ക് ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ നേരിടാനിടയുള്ള മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങള്‍ അക്കാദമിക പരിസരവുമായി ബന്ധപ്പെടുത്തി ശിശു സൗഹൃദമാക്കുക, കുട്ടികളുടെ സുരക്ഷ, മെച്ചപ്പെട്ട പഠനാന്തരീക്ഷവും സാമൂഹിക ചുറ്റുപാടുകളും ഉറപ്പാക്കുന്നതിന് സ്‌കൂള്‍തല സുരക്ഷാ സമിതികള്‍ക്ക് നേതൃത്വം നല്‍കുക, സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനസ്‌ഥാപിക്കുക എന്നിവയും യോഗത്തില്‍ ചര്‍ച്ചയാകും.

Also Read: സിപിഎം പ്രാദേശിക നേതാവിന്റെ തിരോധാനം; പോലീസിനോട്‌ ഹൈക്കോടതി വിശദീകരണം തേടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE