ന്യൂഡെൽഹി: സെപ്റ്റംബർ ഒന്ന് മുതൽ സ്‌കൂളുകൾ തുറക്കാൻ ഡെൽഹി സർക്കാർ തീരുമാനം. കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം എടുത്തത്. ഘട്ടം ഘട്ടമായാണ് സ്‌കൂളുകൾ തുറക്കുക.
ഒൻപത് മുതൽ 12 വരെയുള്ള ക്‌ളാസുകൾ അടുത്ത മാസം ഒന്നു മുതൽ ആരംഭിക്കും. ആറ് മുതൽ എട്ട് വരെയുള്ള ക്‌ളാസുകൾ അടുത്ത മാസം എട്ടിന് ആരംഭിക്കും. കോവിഡ് സാഹചര്യം പരിശോധിച്ച് കൂടുതല്‍ ക്‌ളാസുകൾ തുറക്കുന്നകാര്യത്തില്‍ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഡെൽഹിയിൽ സ്‌കൂളുകൾ അടച്ചത്. കഴിഞ്ഞ ജനുവരിയില്‍ 9-12 ക്‌ളാസുകൾ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് കേസുകൾ കൂടിയതോടെ ക്‌ളാസുകൾ നിര്‍ത്തി വെക്കുകയായിരുന്നു.
അതേസമയം, കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ കടകള്‍ക്കും മാളുകള്‍ക്കും റെസ്‌റ്റോറന്റുകൾക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഡെൽഹി സര്‍ക്കാര്‍ അനുമതി നല്‍കി. നിലവില്‍ കടകള്‍ക്ക് രാത്രി 8 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്.
Most Read: റിലയൻസിന്റെ കോവിഡ് വാക്‌സിൻ ഉടൻ; പരീക്ഷണത്തിന് അനുമതി