കല്യാശ്ശേരിയിലെ എടിഎം കവർച്ച; പ്രതികൾ ഹരിയാനയിൽ പിടിയിൽ

By Trainee Reporter, Malabar News
Malabar-News_Arrest
Representational Image
Ajwa Travels

കണ്ണൂർ: കല്യാശ്ശേരിയിൽ എടിഎമ്മുകൾ തകർത്ത് 25 ലക്ഷം കവർന്ന കേസിലെ പ്രതികൾ ഹരിയാനയിൽ പിടിയിൽ. ഹരിയാന മേവാത്ത് സ്വദേശികളായ ഷാജാദ് (33), മുബീൻ (35), ന്യൂമാൻ (36) എന്നിവരെയാണ് കണ്ണൂർ പോലീസ് പിടികൂടിയത്. ഹരിയാന പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടിച്ചത്.

ഇവരിൽ നിന്നും 16 ലക്ഷം രൂപ കണ്ടെടുത്തു. ഇവർ നേരത്തെയും എടിഎം കവർച്ചാ കേസുകളിൽ പ്രതിയാണെന്നും വിദഗ്‌ധ പരിശീലനം നേടിയവരാണെന്നും പോലീസ് അറിയിച്ചു. മോഷണത്തിൽ 7 പേർ ഉൾപ്പെട്ടതായാണ് വിവരം. ബാക്കിയുള്ള പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

കണ്ണൂർ കല്യാശ്ശേരിയിൽ രണ്ട് എടിഎമ്മുകൾ തകർത്ത് 25 ലക്ഷത്തോളം രൂപയാണ് പ്രതികൾ കവർന്നത്. മാങ്ങാട്ട് ബസാറിൽ ദേശീയപാതയോരത്തെ ഇന്ത്യാ വണ്ണിന്റെ എടിഎമ്മും കല്യാശ്ശേരിയിലെ എസ്ബിഐ എടിഎമ്മുമായിരുന്നു പ്രതികൾ തകർത്തത്. സിസിടിവി കാമറകളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Read also: കന്നിവോട്ടർമാർ 2 ലക്ഷത്തിലേറെ; ജില്ലയിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE