കണ്ണൂർ ട്രെയിൻ തീവെപ്പ്; ഒരാൾ കസ്‌റ്റഡിയിൽ

പശ്‌ചിമ ബംഗാൾ സ്വദേശിയെയാണ് കണ്ണൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. അക്രമിയെന്ന് സംശയിക്കുന്ന ആളാണ് പിടിയിലായത്. അവ്യക്‌തമായ സിസിടിവി ദൃശ്യങ്ങളിൽ ഉള്ള വ്യക്‌തിയാണ്‌ ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

By Trainee Reporter, Malabar News
train caught fire in Kannur
Ajwa Travels

കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. പശ്‌ചിമ ബംഗാൾ സ്വദേശിയെയാണ് കണ്ണൂർ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. അക്രമിയെന്ന് സംശയിക്കുന്ന ആളാണ് പിടിയിലായത്. അവ്യക്‌തമായ സിസിടിവി ദൃശ്യങ്ങളിൽ ഉള്ള വ്യക്‌തിയാണ്‌ ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

പ്രതിയെ വിശദമായി ചോദ്യം ചെയ്‌ത്‌ വിരലടയാള പരിശോധന നടത്തിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. മുൻപ് സ്‌റ്റേഷൻ പരിസരത്ത് തീയിട്ടതും ഇയാളാണ്. പ്രതിയുടെ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ മൂന്നാം പ്ളാറ്റ് ഫോമിന് സമീപം എട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്‌തിരുന്ന ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്‌പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. രാത്രി 11 മണിയോടെയാണ് ട്രെയിൻ സ്‌റ്റേഷനിൽ നിർത്തിയിട്ടത്. ഏറ്റവും പിറകിലെ മൂന്നാമത്തെ ബോഗിയാണ് കത്തിയത്. കോഴിക്കോട് എലത്തൂരിൽ ഷാരൂഖ് സെയ്‌ഫി കത്തിച്ച അതേ ട്രെയിനിനാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ എൻഐഎ വിവരശേഖരണം നടത്തി കൊണ്ടിരിക്കുകയാണ്.

Most Read: മണിപ്പൂർ സംഘർഷം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE