കേരളത്തിൽ നിന്ന് പോയ രാജധാനി എക്‌സ്‌പ്രസിൽ തീപിടിത്തം; ആളപായമില്ല

തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോയ രാജധാനി എക്‌സ്‌പ്രസിലാണ് തീപിടിത്തം ഉണ്ടായത്.

By Senior Reporter, Malabar News
Rajdhani Express fire incident
Rep. Image

ന്യൂഡെൽഹി: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോയ രാജധാനി എക്‌സ്‌പ്രസിൽ തീപിടിത്തം. രാജസ്‌ഥാനിലെ കോട്ടയിൽ വെച്ച് പുലർച്ചെ 5.15ഓടെയാണ് സംഭവം. അവസാനത്തെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്. ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല.

രണ്ട് കോച്ച് പൂർണമായി തകർന്നു. കോച്ചിലെ 69 യാത്രക്കാരെ ഒഴിപ്പിച്ചു. എൻജിനിൽ നിന്ന് ബോഗികൾ വേർപ്പെടുത്തി. വെള്ളിയാഴ്‌ചയാണ്‌ തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെട്ടത്. ഇന്ന് ഉച്ചയോടെ ഡെൽഹിയിൽ എത്തേണ്ട ട്രെയിനാണിത്. അപകടത്തിന്റെ കാരണം വ്യക്‌തമല്ല. മലയാളികളായിരുന്നു യാത്രക്കാരിൽ കൂടുതൽ.

Most Read| തമിഴ്‌നാട്ടിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; ആഭ്യന്തരം മുഖ്യമന്ത്രി വിജയിക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE