കണ്ണൂർ ട്രെയിൻ തീവെപ്പ്; കസ്‌റ്റഡിയിലുള്ളത് പ്രതി തന്നെയെന്ന് സ്‌ഥിരീകരണം

ബംഗാൾ കൊൽക്കത്ത സ്വദേശിയായ പ്രസോൺജീത് സിദ്‌ഗറാണ് കൃത്യം നടത്തിയതെന്ന് ഉത്തരമേഖല ഐജി നീരജ് കുമാർ ഗുപ്‌ത വ്യക്‌തമാക്കി. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ പ്രകോപനത്തെ തുടർന്നാണ് തീവെച്ചതെന്നാണ് പ്രതി മൊഴി നൽകിയത്.

By Trainee Reporter, Malabar News
kannur-train-fire

കണ്ണൂർ: റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീയിട്ടത് കസ്‌റ്റഡിയിലുള്ള പ്രതി തന്നെയെന്ന് പോലീസ് സ്‌ഥിരീകരണം. ബംഗാൾ കൊൽക്കത്ത സ്വദേശിയായ പ്രസോൺജീത് സിദ്‌ഗറാണ് (40) കൃത്യം നടത്തിയതെന്ന് ഉത്തരമേഖല ഐജി നീരജ് കുമാർ ഗുപ്‌ത വ്യക്‌തമാക്കി. ഇയാൾക്ക് മനസികപ്രശ്‌നം ഉണ്ടെന്നും ഐജി വെളിപ്പെടുത്തി.

കൊൽക്കത്തയിൽ വെയിറ്ററായി ജോലി ചെയ്‌തിരുന്ന ഇയാൾ കുറച്ചു നാൾ മുമ്പാണ് കേരളത്തിലേക്ക് എത്തിയത്. രണ്ടു വർഷമായി ഭിക്ഷയെടുത്ത് ജീവിക്കുന്ന ഇയാൾക്ക്, ഇവിടെ എത്തിയശേഷം ഉദ്ദേശിച്ച രീതിയിൽ പണം ലഭിക്കാത്തതിന്റെ നിരാശയാണ് ഇത്തരമൊരു പ്രവർത്തിയിലേക്ക് നയിച്ചതെന്നും ഐജി വ്യക്‌തമാക്കി. ഭിക്ഷയെടുക്കാൻ അനുവദിക്കാത്തതിലെ പ്രകോപനത്തെ തുടർന്നാണ് തീവെച്ചതെന്നാണ് പ്രതി മൊഴി നൽകിയത്.

ഒരാൾ മാത്രമാണോ കൃത്യത്തിന് പിന്നിലെന്നതടക്കം പരിശോധിച്ചു വരികയാണെന്നും ഐജി അറിയിച്ചു. പ്രതി നൽകിയ വിവരങ്ങൾ സ്‌ഥിരീകരിക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി കേരളാ പോലീസിന്റെ ഒരു സംഘം കൊൽക്കത്തയിൽ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. ട്രെയിനിൽ നിന്ന് ലഭിച്ച വിരലടയാളത്തിന് ഇയാളുടെ വിരലടയാളവുമായി സാമ്യം ഉള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.

Most Read: ‘മുസ്‌ലിം ലീഗ് പൂർണമായും മതേതര പാർട്ടി’യെന്ന് രാഹുൽ; വിമർശനവുമായി ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE