കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു

By Syndicated , Malabar News
malabarnews-karat
Ajwa Travels

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ് കസ്‌റ്റഡിയില്‍ എടുത്ത കൊടുവള്ളി കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്‌ത് വിട്ടയച്ചു. ഇന്നലെ ഫൈസലിന്റെ വീട്ടില്‍ റൈഡ് നടത്തിയതിനു ശേഷമാണ് ചോദ്യം ചെയ്യാന്‍ കസ്‌റ്റഡിയില്‍ എടുത്തത് .

നയതന്ത്ര ബാഗേജ് മുഖേന കടത്തിയ സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചത് കാരാട്ട് ഫൈസലാണെന്ന് കസ്‌റ്റംസ് സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്‌റ്റഡിയില്‍ എടുത്തത്. കോഴിക്കോട് കൊടുവള്ളിയിലെ സിപിഎം നേതാക്കളില്‍ പ്രധാനിയാണ് ഫൈസല്‍.

കെ.ടി റമീസിന്റേയും, സന്ദീപ് നായരുടെ ഭാര്യയുടേയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ കാരാട്ട് ഫൈസലാണെന്നും സ്വര്‍ണക്കടത്തിന് കാരാട്ട് ഫൈസല്‍ നല്‍കിയ പണം രാഷ്‌ട്രീയ നേതാക്കളുടേതാണെന്നും റിപ്പോര്‍ട്ടുണ്ട്.

Read also: പാലാരിവട്ടം പാലം മെയ് മാസത്തില്‍ പൂര്‍ത്തിയാകും; ജി സുധാകരന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE