കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് മുഹമ്മദ് ഷാഫി

By Syndicated , Malabar News
Mohammed-Shafi
Ajwa Travels

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി. ആരോഗ്യപരമായ കാരണങ്ങളാല്‍ ഹാജരാവാന്‍ കഴിയില്ലെന്നാണ് മുഹമ്മദ് ഷാഫി കസ്‌റ്റംസിനെ അറിയിച്ചത്. കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഷാഫിയെ കസ്‌റ്റംസ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.

മുഹമ്മദ് ഷാഫിയെയും കൊടി സുനിയേയും ചോദ്യം ചെയ്‌തതിന് ശേഷം അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്‌റ്റഡിയിലെടുക്കാനാണ് കസ്‌റ്റംസ് തീരുമാനം. അര്‍ജുനെ ഒരിക്കല്‍ കൂടി കസ്‌റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ എന്നാണ് വിലയിരുത്തല്‍.

Read also: സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ 12ന് പരിഗണിക്കും; കക്ഷി ചേരാൻ മറിയവും ഫൗസിയയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE