ശബരിമലയിലേക്ക് പ്രത്യേക ബസ് സർവീസ് നടത്താനൊരുങ്ങി കർണാടക

By News Desk, Malabar News
child rights
Ajwa Travels

ബെംഗളൂരു: മൈസൂരു വഴി ബെംഗളുരുവിൽ നിന്ന് ശബരിമലയിലേക്ക് പ്രത്യേക ബസ് സർവീസ് നടത്താൻ കർണാടക ആർടിസി. ഡിസംബർ 15 മുതൽ ശബരിമല നിലക്കൽ ബസ് സ്‌റ്റാൻഡിലേക്ക് ബസ് സർവീസ് ആരംഭിക്കാനാണ് പദ്ധതിയെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു.

ആദ്യഘട്ടത്തിൽ രാജഹംസ നോൺ എസി ബസാണ് സർവീസ് നടത്തുക. യാത്രക്കാരുടെ സൗകര്യാർഥം ആവശ്യമെങ്കിൽ എസി ബസുകൾ ഉൾപ്പടെ കൂടുതൽ സർവീസുകൾ ആരംഭിക്കും. ഡിസംബർ 15 ഉച്ചക്ക് 1.32ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബസ് 3.17ന് മൈസൂരുവിൽ എത്തും. രണ്ട് സ്‌ഥലങ്ങളിൽ നിന്നും ആളുകൾക്ക് കയറാം.

പിറ്റേന്ന് പുലർച്ചെ 6.12നായിരിക്കും നിലക്കൽ എത്തുക. തിരിച്ച് വൈകിട്ട് അഞ്ചിന് നിലക്കലിൽ നിന്നും പുറപ്പെടുന്ന ബസ് പിറ്റേന്ന് ഉച്ചക്ക് 12ന് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽ നിന്ന് ശബരിമലയിലേക്ക് 950 രൂപയും മൈസൂരുവിൽ നിന്ന് 750 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

കർണാടകയിലെയും മറ്റ് സംസ്‌ഥാനങ്ങളിലെയും ബുക്കിങ് കൗണ്ടറിൽ ഓൺലൈനിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ശബരിമലയിലേക്ക് ഒൻപത് ബസുകൾ ഓടിക്കാനുള്ള പെർമിറ്റാണ് കർണാടക ആർടിസിക്ക് ഉള്ളത്.

Also Read: ക്ളബ്ഫൂട്ട്; നേരത്തെ കണ്ടെത്തി ചികിൽസിച്ചാല്‍ ആശ്വാസമാകും- മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE