‘ഉന്നതി’ മത്സര പരീക്ഷാ പരിശീലനം ഇനി ഓണ്‍ലൈന്‍

By Trainee Reporter, Malabar News
Malabar News_ online classes
Representational image
Ajwa Travels

കാസര്‍ഗോഡ്: മത്സര പരീക്ഷകള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ സജ്ജരാക്കുന്ന സൗജന്യ പരിശീലന പരിപാടി ഉന്നതി ഇനി മുതല്‍ ഓണ്‍ലൈനായി ലഭിക്കും. കോവിഡ് 19 പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള പരിപാടി ഓണ്‍ലൈന്‍ ആക്കുന്നത്. നിലവില്‍ ഉന്നതി പരിപാടിയില്‍ പരിശീലനം നേടി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പരിശീലനം ലഭിക്കുക. ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഉദ്ഘാടനം അടുത്ത മാസം 2ന് നടക്കും.

പരിശീലനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് നടക്കുക. എല്ലാ അവധി ദിവസങ്ങളിലും രാവിലെ 10 മുതല്‍ 12 വരെയാണ് പരിശീലനം. ടെലിഗ്രാം മെസ്സേജിങ് ആപ്പ് ഉപയോഗിച്ചാണ് പരിശീലനം നടത്തുക. പരിശീലനത്തില്‍ താത്പര്യമുള്ള എല്ലാവരും ടെലിഗ്രാം ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. വീഡിയോ, ഓഡിയോ, പിഡിഎഫ്, പ്രസന്റേഷന്‍ രീതികള്‍ ഉപയോഗിച്ചാണ് പരിശീലനം. മാതൃക പരീക്ഷകള്‍ ഫോമുകള്‍ വഴി നടത്തും.

Read also: സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍; അടിമുടി മാറാന്‍ പഞ്ചായത്തുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE