KEAM 2020: എഞ്ചിനീയറിങ്, ഫാര്‍മസി ഓപ്ഷന്‍ രജിസ്‌ട്രേഷന് തുടക്കം

By Trainee Reporter, Malabar News
Malabar News_KEAM--2020
Representational image
Ajwa Travels

തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. റാങ്ക് പട്ടികയില്‍ ഇടം നേടിയവര്‍ക്ക് ഈ മാസം 6 വരെ ഓപ്ഷന്‍ നല്‍കാന്‍ അവസരമുണ്ട്. 6ന് രാവിലെ 10 മണി വരെയാണ് സമയം. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ അലോട്ട്‌മെന്റിനു വേണ്ടി പരിഗണിക്കില്ല. എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവരില്‍ ചിലരുടെ പരീക്ഷാഫലം അപാകതകള്‍ മൂലം തടഞ്ഞുവെച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ഓപ്ഷന്‍ നല്‍കുന്നതിന് തടസങ്ങളില്ല. എന്നാല്‍  ഒക്‌ടോബര്‍ 4ന് 3 മണിക്ക് മുന്‍പായി ഇവര്‍ അപാകതകള്‍ പരിഹരിക്കണം. ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോഴും രജിസ്റ്റര്‍ ചെയ്യുമ്പോഴും പരമാവധി ശ്രദ്ധ ചെലുത്തണം.

ആര്‍ക്കിടെക്ച്ചര്‍, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കാനും അപേക്ഷയിലെ തെറ്റുകള്‍ പരിഹരിക്കാനും ഒക്‌ടോബര്‍ അഞ്ചിന് 4 മണി വരെ അവസരമുണ്ട്.

Read also: ദേശീയ വിദ്യാഭ്യാസ നയം; നടത്തിപ്പ് രൂപരേഖ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE