കേരള എഞ്ചിനീയറിംഗ് പ്രവേശന മാനദണ്ഡങ്ങൾ മാറ്റിയേക്കും; ഹയർ സെക്കൻഡറി മാർക്ക് ഒഴിവാക്കും

By Staff Reporter, Malabar News
Exam-engineering
Representational Image
Ajwa Travels

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശനരീതി മാറിയേക്കും. ഹയർ സെക്കൻഡറി പരീക്ഷയുടെ മാർക്ക്‌ ഒഴിവാക്കി കീം പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം മാനദണ്ഡമാക്കാനാണ് നീക്കം. പ്രവേശന പരീക്ഷാ കമ്മീഷണർ ഇത് സംബന്ധിച്ച ശുപാർശ നൽകി. നി‍ർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്. സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ ഒഴിവാക്കിയത് ഉൾപ്പടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് പുതിയ നിർദ്ദേശം.

കീം പരീക്ഷ മാത്രം അടിസ്‌ഥാനമാക്കി പ്രവേശനം നടത്തണമെന്നും ഹയര്‍ സെക്കൻഡറി മാര്‍ക്ക് കൂടി ചേർക്കുന്നതിൽ അശാസ്‌ത്രീയത ഉണ്ടെന്നും കമ്മീഷണര്‍ വ്യക്‌തമാക്കി. നിലവിൽ കീം പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനൊപ്പം ഹയർ സെക്കൻഡറി പരീക്ഷയുടെ മാർക്കും ചേർത്താണ് റാങ്ക് ലിസ്‌റ്റ് തയ്യാറാക്കുന്നത്. ഇതിന് പകരം പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം പരിഗണിക്കണമെന്നാണ് പരീക്ഷാ കമ്മീഷണറുടെ ശുപാർശ.

Read Also: കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE