തൃശൂരിൽ സർവാധിപത്യം നേടി എൽഡിഎഫ്

By News Desk, Malabar News
cpm-kerala
Representational Image
Ajwa Travels

തൃശൂർ: പോസ്‌റ്റൽ വോട്ടുകളുടെ എണ്ണൽ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ഏഴ് ജില്ലകളിൽ എൽഡിഎഫ് മുന്നേറ്റം. 92 ഇടങ്ങളിലാണ് ഇടതുമുന്നണി ലീഡ് ചെയ്യുന്നത്. 46ൽ നിന്ന് മുന്നിലെത്താനുള്ള കഷ്‌ടപ്പാടിലാണ് യുഡിഎഫ്.

തൃശൂരിൽ സർവാധിപത്യം നേടിയാണ് എൽഡിഎഫ് കുതിക്കുന്നത്. തൃശൂർ ജില്ലയിലെ മണ്ഡലങ്ങളിൽ ഇടതുതരംഗം ആഞ്ഞടിക്കുകയാണ്. ചേലക്കരയിൽ എൽഡിഎഫ് സ്‌ഥാനാർഥി കെ രാധാകൃഷ്‌ണൻ 15,805 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. കുന്ദംകുളത്ത് എസി മൊയ്‌തീൻ 4,662, മണലൂരിൽ മുരളി പെരുനെല്ലി 3746, വടക്കാഞ്ചേരിയിൽ സേവ്യർ ചിറ്റിലപ്പിള്ളി 6,639, ഒല്ലൂരിൽ കെ രാജൻ 10,183, നാട്ടികയിൽ സിസി മുകുന്ദൻ 4,677, കയ്‌പമംഗലത്ത് ഇടി ടൈസൺ 2721, ഇരിങ്ങാലക്കുടയിൽ ആർ ബിന്ദു 4378, പുതുക്കാട് കെകെ രാമചന്ദ്രൻ 9,135 ചാലക്കുടി ഡെന്നിസ് കെ ആന്റണി 1240, കൊടുങ്ങല്ലൂർ വി ആർ സുനിൽകുമാർ 5362 എന്നിങ്ങനെയാണ് എൽഡിഎഫ് സ്‌ഥാനാർഥികളുടെ ലീഡ് നില.

Also Read: പാലായില്‍ ജോസ് കെ മാണി പിന്നിൽ; ലീഡ് ഉയർത്തി മാണി സി കാപ്പന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE