കോവിഡ് വീണ്ടും മുകളിലേക്ക്; രോഗമുക്‌തി 2097, സമ്പര്‍ക്ക രോഗികള്‍ 2260, ആകെ രോഗികള്‍ 2543

By Desk Reporter, Malabar News
Health Minister Shylaja Teacher _ Malabar News
കെ.കെ ശൈലജ (ആരോഗ്യ മന്ത്രി)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗബാധ 2500-ഉം കടന്നു. ആകെ രോഗബാധ 2543 സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയത് 2097 പേരാണ്. മരണ സംഖ്യ കുറവാണ് എന്നത് വലിയ ആശ്വാസം നല്‍കുന്നു. ഇന്ന് ആകെ സ്ഥിരീകരിച്ച കോവിഡ് മരണം 7 ആണ്. തിരുവനന്തപുരം 544, കൊല്ലം 93, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടയം 82, ഇടുക്കി 36, എറണാകുളം 155, തൃശൂര്‍ 110, പലക്കാട് 93, മലപ്പുറം 345, കോഴിക്കോട് 106, വയനാട് 07, കണ്ണൂര്‍ 134, കാസര്‍ഗോഡ് 193. ഇനി ചികിത്സയിലുള്ളത് 23,111. ഇതുവരെ ആകെ 45,858 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.

ആകെ 2543 രോഗബാധിതരില്‍, രോഗം സ്ഥിരീകരിച്ച 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 156 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗ ബാധിതരില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെ 2260 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 497 പേര്‍ക്കും, മലപ്പുറം 279, എറണാകുളം 179 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 178 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 117 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 144 പേര്‍ക്കും, കോട്ടയം 120, കൊല്ലം ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും വീതം, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 228 പേര്‍ക്കും,പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്.

സംസ്ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 274 ആയി. ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങള്‍ 07 ആണ്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54),
എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ഇന്ന് രോഗം ബാധിച്ച 52 ആരോഗ്യ പ്രവര്‍ത്തകരില്‍ 22 പേര്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. മലപ്പുറം ജില്ലയിലെ 06, കണ്ണൂര്‍ 06, എറണാകുളം ജില്ലയിലെ 05, ആലപ്പുഴ 02, തൃശ്ശൂര്‍ 02, പാലക്കാട് – കോഴിക്കോട് ജില്ലകളില്‍ 04 വീതവും, കാസര്‍ഗോഡ് 01 എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ.

സംസ്ഥാനത്തെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,860 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 16,08,013 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,75,094 സാമ്പിളുകളും പരിശോധനക്കയച്ചിട്ടുണ്ട്.

ഒഴിവാക്കപ്പെട്ട 34 ഹോട്ട് സ്പോട്ടുകളുടെ പേര് വിവരങ്ങള്‍; കോട്ടയം ജില്ലയിലെ കുറിച്ചി (വാര്‍ഡ് 12), പനച്ചിക്കാട് (18), തീക്കോയി (13), പാമ്പാടി (17), ഉഴവൂര്‍ (12), വെള്ളൂര്‍ (14), മാടപ്പള്ളി (11), നെടുങ്കുന്നം (6), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (8), വള്ളിക്കോട് (12), കുളനട (1, 16 (സബ് വാര്‍ഡ്), 6), നിരണം 12), ഇലന്തൂര്‍ (2, 5), കോന്നി (13), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (12), കരുവാറ്റ (6), പെരുമ്പാലം (5, 10), നൂറനാട് (2, 3, 4 (സബ് വാര്‍ഡ്), എറണാകുളം ജില്ലയിലെ എലഞ്ഞി (7), പല്ലാരിമംഗലം (11, 12, 13), പോത്താനിക്കാട് (1), വടശേരിക്കര (20 (സബ് വാര്‍ഡ്), 19), തൃശൂര്‍ ജില്ലയിലെ വെങ്കിടാങ്ങ് (സബ് വാര്‍ഡ് 9), പരിയാരം (8), കൊടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 1, 2), കോഴിക്കോട് ജില്ലയിലെ തിരുവാമ്പാടി (സബ് വാര്‍ഡ് 13), കടലുണ്ടി (1, 4, 12, 13, 21), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (സബ് വാര്‍ഡ് 3, 4, 10, 14), ഇടുക്കി വണ്ടിപ്പെരിയാര്‍ (2, 3(സബ് വാര്‍ഡ്), കൊല്ലം ജില്ലയിലെ നെടുമ്പന (17), പോരുവഴി (3, 4), വയനാട് ജില്ലയിലെ പൂത്താടി (2, 4, 6, 7, 8 (സബ് വാര്‍ഡ്) ,11, 15, 16, 17, 18, 19, 22), കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി (1, 2, 3, 6, 7, 8, 9, 10, 11, 12, 13, 14, 15), മലപ്പുറം ജില്ലയിലെ വാഴയൂര്‍ (3, 4, 12) എന്നീ പ്രദേശങ്ങളെയാണ് ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. ഇനി 599 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

ഇന്ന് നിലവില്‍ വന്നത് 30 ഹോട്ട് സ്പോട്ടുകളാണ്; കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (14), ഹരിപ്പാട് മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 16), ആല (5, 9), പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (സബ് വാര്‍ഡ് 9), കോയിപുറം (സബ് വാര്‍ഡ് 12), കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ ഏറാമല (6, 15, 16), കോഴിക്കോട് ജില്ലയിലെ പനങ്ങാട് (9, 10 (സബ് വാര്‍ഡ്), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (1, 7, 11, 12, 18), ഈസ്റ്റ് എളേരി (10), എറണാകുളം ജില്ലയിലെ കാലടി (സബ് വാര്‍ഡ് 4, 7), മുടക്കുഴ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), കൊല്ലം ജില്ലയിലെ ഇളമ്പല്ലൂര്‍ (13) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

2541 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 1,94,431 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,306 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,125 പേര്‍ ആശുപത്രികളിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE