രോഗബാധ 13,750, പോസിറ്റിവിറ്റി 10.55%, മരണം 130

By Desk Reporter, Malabar News
Covid Kerala Report
Ajwa Travels

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,30,390 ആണ്. ഇതിൽ രോഗബാധ 13,750 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 10,697 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 130 പേർക്കാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 10.55% ആണ്. ആകെ ചികിൽസയിൽ ഉള്ളത് 1,21,944 പേരാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 726
കണ്ണൂർ: 719
വയനാട്: 345
കോഴിക്കോട്: 1782

മലപ്പുറം: 1763
പാലക്കാട്: 966
തൃശ്ശൂർ: 1558
എറണാകുളം: 1352
ആലപ്പുഴ: 750

കോട്ടയം: 800
ഇടുക്കി: 301
പത്തനംതിട്ട: 372
കൊല്ലം: 1296
തിരുവനന്തപുരം: 1020

സമ്പര്‍ക്ക രോഗികള്‍ 12,884 ഇന്നുണ്ട്. ഉറവിടം അറിയാത്ത 725 രോഗബാധിതരും, 1,21,944 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 78 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 93.70 ശതമാനമാണ്.ഇന്നത്തെ 13,750 രോഗബാധിതരില്‍ 63 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 12,884 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 706 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 623 പേര്‍ക്കും, കോഴിക്കോട് 1756, മലപ്പുറം 1718, വയനാട് ജില്ലയില്‍ നിന്നുള്ള 338 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 541 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 1543 പേര്‍ക്കും, എറണാകുളം 1310, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 724 പേര്‍ക്കും, ഇടുക്കി 292, കോട്ടയം 764, കൊല്ലം ജില്ലയില്‍ നിന്നുള്ള 1292 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 362, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 915 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

Related News: കോവിഡ് ഇന്ത്യ; രോഗബാധ 38,949 പേർക്ക്, രോഗമുക്‌തി 40,026 

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 10,697, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 1012, കൊല്ലം 993, പത്തനംതിട്ട 303, ആലപ്പുഴ 632, കോട്ടയം 739, ഇടുക്കി 238, എറണാകുളം 708, തൃശൂര്‍ 1551, പാലക്കാട് 858, മലപ്പുറം 1054, കോഴിക്കോട് 761, വയനാട് 164, കണ്ണൂര്‍ 1072, കാസര്‍ഗോഡ് 612. ഇനി ചികിൽസയിലുള്ളത് 1,21,944. ഇതുവരെ ആകെ 29,93,242 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 15,155 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 130 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 78 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 24, കാസര്‍ഗോഡ് 15, തൃശൂര്‍ 9, പാലക്കാട് 5, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കൊല്ലം, എറണാകുളം, മലപ്പുറം 3 വീതം, തിരുവനന്തപുരം, ആലപ്പുഴ, വയനാട് 2 വീതം, കോട്ടയം, ഇടുക്കി 1 വീതം എന്നിങ്ങനെയാണ് രോഗബാധ.

Film News: ‘ബാഹുബലി’ നെറ്റ്ഫ്ളിക്‌സ് വെബ് സീരീസില്‍ നയന്‍താരയും

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,50,60,933 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 83, ടി.പി.ആര്‍. 5നും 10നും ഇടയ്‌ക്കുള്ള 384, ടി.പി.ആര്‍. 10നും 15നും ഇടയ്‌ക്കുള്ള 362, ടി.പി.ആര്‍. 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 3,97,164 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,72,317 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 24,847 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2254 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Most Readവിദ്യാർഥികൾക്ക് ഫോൺ വഴി വ്യാജ അധ്യാപകരുടെ കൗൺസലിങ്; രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം

YOU MAY LIKE