കോവിഡ് ഇന്ത്യ; രോഗബാധ 38,949 പേർക്ക്, രോഗമുക്‌തി 40,026 

By Staff Reporter, Malabar News
Covid India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,949 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇന്നലെ മാത്രം 542 പേർക്കാണ് ജീവൻ നഷ്‌ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3.1 കോടിയായി ഉയർന്നു. ആകെ മരണസംഖ്യ 4.12 ലക്ഷമാണ്. 4,30,422 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 3,01,83,876 പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്.

അതേസമയം, രാജ്യത്ത് കോവിഡ് രോഗമുക്‌തി നിരക്ക് 97.28 ശതമാനമായി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,026 രോഗികൾ സുഖം പ്രാപിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാണ്. നിലവിൽ ഇത് 2.14 ശതമാനം മാത്രമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.99 ശതമാനമാണ്. 44 കോടിയോളം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരർ കൊല്ലപ്പെട്ടു, 2 ജവാൻമാർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE