ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരർ കൊല്ലപ്പെട്ടു, 2 ജവാൻമാർക്ക് പരിക്ക്

By Team Member, Malabar News
Terrorist Attack
Representational image

ന്യൂഡെൽഹി : ജമ്മു കശ്‌മീരിൽ 2 ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ദൻമാർ മേഖലയിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് ഭീകരർ കൊല്ലപ്പെട്ടത്. കൂടാതെ 2 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌.

സുരക്ഷാ സേനക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പുലർച്ചെ നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ഇതോടെ ഈ വർഷം മാത്രം 78 ഭീകരരെ വധിച്ചതായി കശ്‌മീർ ഐജി വിജയ് കുമാർ അറിയിച്ചു.

കൂടാതെ ഇന്നലെ രാത്രിയോടെ ജമ്മു കശ്‌മീരിൽ വീണ്ടും ഡ്രോണുകളുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്. രാംഗഡ് മേഖലയിൽ ഇന്നലെ രാത്രി 8 മണിയോടെയാണ് ആദ്യ ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് സാംബ, ഹീരാനഗർ, മീരാൻ സാഹിബ് എന്നീ മേഖലകളിലും ഡ്രോണുകൾ കണ്ടതായി റിപ്പോർട് ചെയ്‌തു. ഇതേ തുടർന്ന് ഈ മേഖലകളിൽ സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also : സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം ചർച്ചയാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE