സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം ചർച്ചയാവും

By Staff Reporter, Malabar News
cpim secratriate kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയുടെ കാര്യത്തിൽ യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. പരാതിക്കാരിയോട് ചാനൽ പരിപാടിയിൽ മോശമായി പ്രതികരിച്ചതിന് പിന്നാലെ വിവാദത്തിലായ എംസി ജോസഫൈൻ ജൂൺ 25നാണ് രാജിവെച്ചത്. പകരം ആരെന്ന കാര്യത്തിൽ പല പേരുകളും ഉയർന്ന് കേട്ടിരുന്നു.

എന്നാൽ നിലവിലുള്ള ഒരംഗത്തെ തന്നെ കമ്മീഷൻ അധ്യക്ഷ ആക്കുന്നതിനെ പറ്റിയാണ് സിപിഎം ആലോചിക്കുന്നത്. വിഷയത്തിൽ ഇന്നൊരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലെ കമ്മീഷന് 9 മാസം മാത്രമാണ് ഇനി കാലാവധിയുള്ളത്. അങ്ങനെയുള്ളപ്പോൾ അധ്യക്ഷയെ മാത്രം മാറ്റുന്നത് ശരിയായ രീതിയാണോ എന്നാണ് സിപിഎമ്മിന് മുൻപിലുള്ള ചോദ്യം.

തൽക്കാലം നിലവിലുള്ള അംഗത്തിന് തന്നെ ചുമതല നൽകുക, കാലാവധി അവസാനിക്കുമ്പോൾ പുതിയ കമ്മീഷന് രൂപം നൽകുകയെന്നതാണ് പദ്ധതി. അഡ‍്വ. ഷിജി ശിവജി, അഡ്വ. താര എംഎസ്, ഇഎം രാധ, ഷാഹിദ കമാൽ എന്നിവരാണ് നിലവിലെ കമ്മീഷൻ അംഗങ്ങൾ. ഇവരിൽ ഒരാൾ തന്നെയാവും പുതിയ അധ്യക്ഷൻ.

Read Also: ഹാരിസൺ കമ്പനി ഉൾപ്പെടെ കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാൻ ഒരുങ്ങി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE