രോഗബാധ 16,848, പോസിറ്റിവിറ്റി 11.91%, മരണം 104

By Desk Reporter, Malabar News
Covid Report Kerala
Ajwa Travels

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,41,431 ആണ്. ഇതിൽ രോഗബാധ 16,848 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 12,052 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 104 പേർക്കാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 11.91% ആണ്. ആകെ ചികിൽസയിൽ ഉള്ളത് 1,26,398 പേരാണ്.

ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;

കാസർഗോഡ്: 643
കണ്ണൂർ: 873
വയനാട്: 450
കോഴിക്കോട്: 1689

മലപ്പുറം: 2752
പാലക്കാട്: 1237
തൃശ്ശൂർ: 1929
എറണാകുളം: 1901
ആലപ്പുഴ: 905

കോട്ടയം: 1101
ഇടുക്കി: 240
പത്തനംതിട്ട: 517
കൊല്ലം: 1556
തിരുവനന്തപുരം: 1055

സമ്പര്‍ക്ക രോഗികള്‍ 15,855 ഇന്നുണ്ട്. ഉറവിടം അറിയാത്ത 783 രോഗബാധിതരും, 1,26,398 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 109 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 94.11 ശതമാനമാണ്.ഇന്നത്തെ 16,848 രോഗബാധിതരില്‍ 101 പേർ യാത്രാ ചരിത്രം ഉള്ളവരാണ്.

സമ്പര്‍ക്കത്തിലൂടെ 15,855 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 616 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 780 പേര്‍ക്കും, കോഴിക്കോട് 1671, മലപ്പുറം 2673, വയനാട് ജില്ലയില്‍ നിന്നുള്ള 437 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 747 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 1908 പേര്‍ക്കും, എറണാകുളം 1837, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 895 പേര്‍ക്കും, ഇടുക്കി 234, കോട്ടയം 1037, കൊല്ലം ജില്ലയില്‍ നിന്നുള്ള 1549 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 495, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 976 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.

Related News: രാജ്യത്ത് കോവിഡ് കുറയുന്നു; 24 മണിക്കൂറിനിടെ 30,093 രോഗികൾ

ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 12,052, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 451, കൊല്ലം 726, പത്തനംതിട്ട 343, ആലപ്പുഴ 604, കോട്ടയം 525, ഇടുക്കി 278, എറണാകുളം 1091, തൃശൂര്‍ 1479, പാലക്കാട് 1046, മലപ്പുറം 2453, കോഴിക്കോട് 1493, വയനാട് 299, കണ്ണൂര്‍ 761, കാസര്‍ഗോഡ് 503. ഇനി ചികിൽസയിലുള്ളത് 1,26,398 ഇതുവരെ ആകെ 30,45,310 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.

സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 15,512 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 104 ആണ്. ആരോഗ്യ രംഗത്ത് നിന്ന് 109 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്‌, ജില്ലകൾ തിരിച്ച്; കണ്ണൂര്‍ 23, കാസര്‍ഗോഡ് 20, പത്തനംതിട്ട 14, തൃശൂര്‍, പാലക്കാട് 10 വീതം, എറണാകുളം 7, മലപ്പുറം 6, വയനാട് 5, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 3 വീതം, ആലപ്പുഴ, കോഴിക്കോട് 2 വീതം എന്നിങ്ങനെയാണ് രോഗബാധ.

Film News: ചിരി കൂട്ടുകെട്ട് വീണ്ടും; ചാക്കോച്ചനും ജയസൂര്യയും ഒന്നിക്കുന്ന ചിത്രം വരുന്നു

സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,55,72,679 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.

സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി 4,05,178 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,426 പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്‌നിലും 24,752 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2049 പേരെയാണ് ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Most Readകോവിഡ്: കോൺഗ്രസിന്റെ പ്രചാരണം കെട്ടുകഥ; നരേന്ദ്ര മോദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE