കേരളം വില കൊടുത്തു വാങ്ങുന്ന വാക്‌സിന്റെ ആദ്യ ബാച്ച് ഇന്നെത്തും

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കേരളം വില കൊടുത്തു വാങ്ങുന്ന വാക്‌സിൻ ഇന്ന് മുതൽ എത്തി തുടങ്ങും. മൂന്നരലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് ആദ്യ ബാച്ചായി എത്തുന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ ആദ്യ ബാച്ച് എറണാകുളത്തെത്തും.

ഒരു കോടി ഡോസ് വാക്‌സിൻ കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഗുരുതര രോഗികൾക്കും, സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കും ആയിരിക്കും മുൻഗണനയെന്നാണ് സർക്കാർ അറിയിക്കുന്നത്.

75 ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്‌സിൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. എറണാകുളത്ത് എത്തുന്ന വാക്‌സിൻ എല്ലാ ജില്ലകളിലേക്കും വിതരണം ചെയ്യുമെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

Also Read: എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ 24ന് നടത്തിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE