ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

By Trainee Reporter, Malabar News
SUICIDE_Malabar News
Representational image
Ajwa Travels

കോട്ടയം: ആറന്മുള ആംബുലന്‍സില്‍ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ട പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരാണ് രക്ഷിച്ചത്.

ഈ മാസം ആദ്യമാണ് പെണ്‍കുട്ടി ആംബുലന്‍സിനുള്ളില്‍ പീഡനത്തിന് ഇരയായത്. കോവിഡ് രോഗ ബാധിതയായിരുന്ന പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവർ നൗഫലാണ് ക്രൂരമായി പീഡിപ്പിച്ചത്. വീട്ടില്‍ നിന്ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു പീഡനം. പീഡനത്തിന്റെ മാനസിക ആഘാതത്തില്‍ നിന്ന് പെണ്‍കുട്ടി ഇതുവരെയും മുക്തയായിരുന്നില്ല. ഐസൊലേഷന്‍ വാര്‍ഡില്‍ കൗണ്‍സിലിംഗും നടന്നു വരുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം.

Read more:സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ല; ആരോഗ്യ വകുപ്പിന്റെ പുതിയ നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE