വോട്ടെണ്ണൽ ദിനത്തിലെ ലോക്ക്ഡൗൺ; ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Team Member, Malabar News
kerala high court
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് 3 ഹരജികളാണ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്.

വോട്ടെണ്ണൽ പ്രമാണിച്ച് മെയ് 1ആം തീയതി അർധരാത്രി മുതൽ മെയ് 2ആം തീയതി അർധരാത്രി വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നാണ് ഒരു ഹരജിയിൽ ആവശ്യപ്പെടുന്നത്. അഭിഭാഷകനായ അഡ്വക്കേറ്റ് വിനോദ് മാത്യു വിൽസൺ ആണ് ഹൈക്കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഹരജി സമർപ്പിച്ചത്.

കൂടാതെ വോട്ടെണ്ണൽ ദിനത്തോട് അനുബന്ധിച്ച് സംസ്‌ഥാനത്ത് 48 മണിക്കൂർ നിരോധനാജ്‌ഞ ഏർപ്പെടുത്തണമെന്നും, വിജയാഹ്‌ളാദ പ്രകടനങ്ങളും റാലികളും തടയണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ ഡോക്‌ടർ എസ് ഗണപതിയും ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജികളിൽ വിശദീകരണം സമർപ്പിക്കണമെന്ന് കോടതി സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.

Read also : ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം; പിടി മാത്യുവിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE