കേരള-കർണാടക കെഎസ്ആർടിസി സർവീസ് ഞായറാഴ്‌ച മുതൽ; ഗതാഗത മന്ത്രി

By Team Member, Malabar News
KSRTC
Representational image
Ajwa Travels

തിരുവനന്തപുരം : കേരള-കർണാടക അന്തർ സംസ്‌ഥാന കെഎസ്ആർടിസി ബസ് സർവീസുകൾ ഞായറാഴ്‌ച മുതൽ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്നായിരിക്കും സർവീസുകൾ ആരംഭിക്കുക. കൂടാതെ പൂർണമായും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചായിരിക്കും സർവീസുകൾ നടത്തുകയെന്നും മന്ത്രി വ്യക്‌തമാക്കി.

തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് ഞായറാഴ്‌ച മുതലാണ് ആരംഭിക്കുക. തുടർന്ന് ജൂലൈ 12ആം തീയതി തിങ്കളാഴ്‌ച മുതൽ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നും സർവീസുകൾ ആരംഭിക്കും. നിലവിൽ അന്തർ സംസ്‌ഥാന ഗതാഗതത്തിന് തമിഴ്‌നാട് അനുമതി നൽകാത്ത സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ വഴിയാണ് കെഎസ്ആർടിസി സർവീസുകൾ നടത്തുക.

കർണാടകയിലേക്ക് യാത്ര ചെയ്യുന്ന ആളുകൾ കർണാടക സർക്കാരിന്റെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് 72 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ കയ്യിൽ കരുതണം. കൂടാതെ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

Read also : തലശ്ശേരി പച്ചക്കറി മാർക്കറ്റിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന് പോലീസ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE