കേരളത്തിന് 9.85 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

By Staff Reporter, Malabar News
Vaccination in Malappuram
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 9,85,490 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്‌ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവിഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്.

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇന്നലെ 6 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിച്ചിരുന്നു. നേരത്തെ കെഎംഎസ്‌സിഎല്‍ മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്‌ഥാനത്തിന്റെ വാക്‌സിന്‍ എറണാകുളത്താണ് എത്തിച്ചത്. ഇതുകൂടാതെ 97,500 ഡോസ് കൊവാക്‌സിനും 1,55,650 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തും.

അതേസമയം കൊവാക്‌സിന്‍ എത്തുന്നത് രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് ഏറെ സഹായകരമാകുമെന്ന് മന്ത്രി വ്യക്‌തമാക്കി.

1,21,75,020 ഡോസ് വാക്‌സിനാണ് ഇതുവരെ സംസ്‌ഥാനത്തിനാകെ ലഭ്യമായത്. ഇതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കൊവാക്‌സിനും ഉള്‍പ്പടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്‌ഥാനം വാങ്ങിയത്. അതേസമയം കേന്ദ്രം നല്‍കിയത് 97,90,330 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 10,42,150 ഡോസ് കൊവാക്‌സിനും ഉള്‍പ്പടെ ആകെ 1,08,32,480 ഡോസ് വാക്‌സിനാണ്.

Most Read: 28 ഡോക്‌ടര്‍മാരെ നീക്കി; വിട്ടുനില്‍ക്കുന്നവർ ഉടൻ സര്‍വീസില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE