കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: കേരള സർവകലാശാലയ്‌ക്ക് കീഴിലുള്ള കോളേജുകളിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.

10 ദിവസത്തേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു.

നേരത്തെ കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റണമെന്ന വിദ്യാർഥികളുടെ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ജില്ലയിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടൂണ്ട്. തിയേറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടണം. കോളേജുകളില്‍ അവസാന സെമസ്‌റ്റര്‍ ക്ളാസ് മാത്രമേ അനുവദിക്കൂ. സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി അവലോകന യോഗം തുടരുകയാണ്. ഓൺലൈനായി നടക്കുന്ന യോഗത്തിൽ അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്.

Most Read: അമിത്ഷായുടെ കോവിഡ് പ്രോട്ടോകോൾ ലംഘനം; എസ്‌പി പരാതി നൽകി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE