ട്രാൻസ് യുവതി അനന്യയുടെ മരണം; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

By Team Member, Malabar News
Ananya Kumary
അനന്യ കുമാരി
Ajwa Travels

തിരുവനന്തപുരം : കൊച്ചിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ് യുവതി അനന്യയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് കേരള സംസ്‌ഥാന യുവജന കമ്മീഷൻ. ഒരു വർഷം മുൻപ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അനന്യ ലിംഗമാറ്റ ശസ്‍ത്രക്രിയക്ക് വിധേയയായിരുന്നു. ഇതിനെ തുടർന്ന് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ താൻ അനുഭവിക്കുന്നതായി അനന്യ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ സമഗ്രമായ റിപ്പോർട് അടിയന്തിരമായി നൽകണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് യുവജന കമ്മീഷൻ നിർദ്ദേശം നൽകുകയും ചെയ്‌തിട്ടുണ്ട്‌.

സംസ്‌ഥാനത്തെ ചില സ്വകാര്യ ആശുപത്രികളിൽ ലിംഗമാറ്റ ശസ്‍ത്രക്രിയയുടെ പേരിൽ ആളുകളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. അതിനാൽ ഇക്കാര്യം പരിശോധനക്ക് വിധേയമാക്കണമെന്നും, അനന്യയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തി അതിന് കാരണക്കാരായ ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ട് വരേണ്ടത് അനിവാര്യമാണെന്നും യുവജന കമ്മീഷൻ വ്യക്‌തമാക്കി.

അനന്യയുടെ മരണത്തിൽ അസ്വാഭാവികത ഉണ്ടെന്നും, ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കണമെന്നും സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി, സാമൂഹിക വകുപ്പ് മേധാവി എന്നിവർക്കാണ് 4 ആഴ്‌ചക്കകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

Read also : ടിപിആർ കൂടുതൽ; 5 ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്‌ഥർക്ക്‌ പ്രത്യേക ചുമതല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE