ടിപിആർ കൂടുതൽ; 5 ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്‌ഥർക്ക്‌ പ്രത്യേക ചുമതല

By Team Member, Malabar News
Covid Related News Kerala

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ഐഎഎസ് ഉദ്യോഗസ്‌ഥർക്ക് പ്രത്യേക ചുമതല നൽകി. 5 ജില്ലകളിലാണ് ഇത്തരത്തിൽ ഐഎഎസ് ഉദ്യോഗസ്‌ഥരെ നിയമിച്ചത്. കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലാണ് നിലവിൽ ടിപിആർ ഉയർന്ന് നിലനിൽക്കുന്നത്.

പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി കാസർഗോഡ് ജില്ലയിൽ പിബി നൂഹിനെയും, കോഴിക്കോട് ജില്ലയിൽ എസ് കിഷോറിനെയും, മലപ്പുറത്ത് എസ് സുഹാസിനെയും, പാലക്കാട് ജിആർ ഗോകുലിനെയും, തൃശൂരിൽ ഡോക്‌ടർ എസ് കാർത്തികേയനെയുമാണ് നിയമിച്ചത്.

സംസ്‌ഥാനത്തെ ഈ 5 ജില്ലകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നാളെ മുതൽ ഒരാഴ്‌ച നേതൃത്വം നൽകുന്നത് ഇവരായിരിക്കും. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനുള്ള നടപടികളാണ് ഇവർ ആസൂത്രണം ചെയ്യേണ്ടത്. കൂടാതെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന്റെയും, ജില്ലകളിൽ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളുടെയും ചുമതല ഈ ഓഫിസർമാർക്ക് ആയിരിക്കും.

Read also : കൊടകര കേസ്; കെ സുരേന്ദ്രനടകം 19 ബിജെപി നേതാക്കൾ സാക്ഷികൾ; കുറ്റപത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE