ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനത്തെ വഞ്ചിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയം; കെകെ ശൈലജ

By Trainee Reporter, Malabar News
kerala image_malabar news
KK Shailaja
Ajwa Travels

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ വിജയം അഭിമാനകരമാണെന്ന് മന്ത്രി കെകെ ശൈലജ. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയം. കരുത്തോടെയാണ് പിണറായി വിജയൻ കേരളത്തെ നയിച്ചതെന്നും കെകെ ശൈലജ പറഞ്ഞു.

നൂറിനടുത്ത് സീറ്റ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജനങ്ങൾ എൽഡിഎഫിന് ഒപ്പമുണ്ടെന്നതിന്റെ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലം. എൽഡിഎഫിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സർക്കാർ   കൂടെ നിന്നു. കരുത്തോടെയാണ് പിണറായി നയിച്ചെതെന്നും കെകെ ശൈലജ പറഞ്ഞു.

ഒടുവിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ മട്ടന്നൂരിൽ കെകെ ശൈലജ 61,035 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.

Read also: പുതുക്കാട് മണ്ഡലത്തിൽ വിജയം സ്വന്തമാക്കി കെകെ രാമചന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE