ഡോ.സുകുമാര്‍ അഴീക്കോട് പുരസ്‌കാരം മന്ത്രി കെ.കെ ശൈലജക്ക്

By News Desk, Malabar News
Azhikkod Award KK shailaja
Adoor Gopalakrishnan, K.K Shailaja
Ajwa Travels

തിരുവനന്തപുരം: പുരോഗമന സാംസ്‌കാരിക വേദിയുടെ ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക അവാര്‍ഡ് 2020 ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നല്‍കി ആദരിച്ചു. 25000 രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണനാണ് മന്ത്രിക്ക് സമ്മാനിച്ചത്. അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി സംഭാവന ചെയ്തു. ആരോഗ്യമേഖലയിലെ ലോകശ്രദ്ധ നേടിയ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് മന്ത്രിക്ക് പുരസ്‌കാരം നല്‍കിയത്.

തനിക്ക് കിട്ടുന്ന ഏത് അംഗീകാരവും ആരോഗ്യമേഖലയില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉള്ളതാണെന്ന് മന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ നടന്ന ഒരു ചടങ്ങില്‍ അഴീക്കോടിനൊപ്പം പങ്കെടുത്തതിന്റെ ഓര്‍മ്മകളും ഒപ്പം പങ്കുവെച്ചു. കോവിഡ് വ്യാപനം തടയാന്‍ ആരോഗ്യമേഖല കരുതലോടെ ഇരിക്കുകയാണ്, ഈ ഓണക്കാലത്ത് കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അക്കാര്യത്തില്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. പുരോഗമന സാംസ്‌കാരിക വേദി പ്രസിഡന്റ് ശാസ്താന്തല സഹദേവന്‍, ഡോ.ഇന്ദ്രബാബു, പനവിള രാജശേഖരന്‍, പാപ്പനംകോട് അന്‍സാരി, കരമന ദിനേശ് നായര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE