കെഎല്‍ രാഹുല്‍ ആശുപത്രിയില്‍; പഞ്ചാബിന് തിരിച്ചടി

By Staff Reporter, Malabar News
kl rahul
കെഎല്‍ രാഹുല്‍
Ajwa Travels

അഹമ്മദാബാദ്: പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ വയറുവേദനയെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാഹുലിന് അക്യൂട്ട് അപ്പെന്‍ഡിസൈറ്റിസ് സ്‌ഥിരീകരിച്ചുവെന്നും ഉടൻ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കുമെന്നും പഞ്ചാബ് കിംഗ്‌സ് അധികൃതർ അറിയിച്ചു.

ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുന്നതോടെ താരത്തിന് ഇനി വരുന്ന കുറച്ച് മൽസരങ്ങള്‍ നഷ്‌ടമാകും. ഇത് പഞ്ചാബിന് വലിയ തലവേദനയാണ് സൃഷ്‌ടിക്കുന്നത്. നിലവിൽ ഏഴു മൽസരങ്ങളില്‍ നിന്നായി 331 റണ്‍സുമായി ഓറഞ്ച് ക്യാപ്പ് പോരാട്ടക്കാരില്‍ മുന്നിൽ തന്നെയാണ് രാഹുല്‍. എന്നാൽ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെ താരത്തിന് പിന്‍വാങ്ങേണ്ടി വന്നിരിക്കുകയാണ്.

ഐപിഎൽ പ്ളേ ഓഫ് സ്വപ്‌നം കാണുന്ന പഞ്ചാബിന് രാഹുലിന്റെ അഭാവം കനത്ത തിരിച്ചടിയാണ്. ഞായറാഴ്‌ച നടക്കുന്ന രണ്ടാമത്തെ മൽസരത്തില്‍ ഡെല്‍ഹി കാപിറ്റല്‍സിനെ നേരിടുന്ന പഞ്ചാബ് ടീമിൽ രാഹുൽ ഉണ്ടാവില്ല. പകരം മായങ്ക് അഗര്‍വാള്‍ ടീമിനെ നയിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Read Also: രാഷ്‌ട്രീയ ചരിത്രം തിരുത്തി നാടിന്റെ വിജയം; മുഖ്യമന്ത്രി പിണറായി വിജയന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE