‘ഹർത്താൽ അനാവശ്യം, സ്‌കൂൾ തുറക്കാനുള്ള സാഹചര്യമായിട്ടില്ല’; കെ സുരേന്ദ്രൻ

By News Desk, Malabar News
surendran
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ സ്‌കൂളുകൾ തുറക്കാനുള്ള സാഹചര്യമായിട്ടില്ലെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്കയുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

കൂടാതെ തിങ്കളാഴ്‌ചത്തെ ഹർത്താൽ അനാവശ്യമെന്നും അത് ജനങ്ങളെ വളരെയധികം ബാധിക്കുമെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനത്തെ ബാധിക്കുന്ന വിഷയത്തിനല്ല ഹർത്താൽ. കേരളത്തിലെ കർഷകരുടെ താൽപര്യം സംരക്ഷിക്കാൻ ഇതുവരെ യാതൊരു നടപടിയും സംസ്‌ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

ഒരു ദിവസത്തെ ഹർത്താൽ കൊണ്ട് ആയിരത്തിലധികം കോടി രൂപയുടെ നഷ്‌ടം സംഭവിക്കുമെന്നും കെ സുരേന്ദ്രൻ. സർക്കാർ ഹർത്താലിൽ നിന്ന് പിൻമാറണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Read Also: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണ കേസ്; മാല മാറ്റിവച്ചതെന്ന് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE