ഖത്തര്‍ കെ.എം.സി.സിയുടെ നേതാവ് പി.എം മൊയ്‌തീൻ മൗലവി അന്തരിച്ചു

By News Desk, Malabar News
Qatar KMCC leader PM Moideen Moulavi Dies
പി എം മൊയ്‌തീൻ മൗലവി

കോഴിക്കോട്: ഖത്തര്‍ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവ് പി.എം മൊയ്‌തീൻ മൗലവി അന്തരിച്ചു. ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഉപാധ്യക്ഷന്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ഇദ്ദേഹം ചുമതലയേറ്റിട്ടുണ്ട്.

ദോഹ ജദീദിലെ കെ.എം.സി.സി ഓഫിസ് വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിരുന്നത് ഇദ്ദേഹത്തിന്റെ മേല്‍ നോട്ടത്തിലായിരുന്നു. പിന്നീട് മന്‍സൂറയിലേക്ക് ഓഫിസ് മാറിയപ്പോള്‍ ഓഫിസ് കെട്ടിടത്തിന്റെ ചുമതല ഇദ്ദേഹത്തിനായിരുന്നു. പി.എം മൊയ്‌തീൻ മൗലവിയുടെ നിര്യാണത്തില്‍ ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചനം അറിയിച്ചു.

Malabar News: വടകരയില്‍ നിയന്ത്രണം കര്‍ശനമാക്കി; റോഡുകള്‍ അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE