നിലമ്പൂർ: ‘സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപരിയായി നാടിന്റെ മുന്നേറ്റത്തിന് ധാർമിക രാഷ്ട്രീയം ഉയർത്തിപ്പിടിക്കാൻ കേരള മുസ്ലിം ജമാഅത്തിന്റെ മുഴുവൻ പ്രവർത്തകരും പ്രതിജ്ഞാബദ്ധരാകണം‘ നിലമ്പൂർ സോൺ കൗൺസിൽ ഉൽഘാടനം നിർവഹിച്ചുകൊണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പറഞ്ഞു.
‘നിർമാണാത്മകതയാണ് ആവശ്യം. സംഹാരമോ അതിക്ഷേപമോ കുതികാൽ വെട്ടലോ അല്ല വേണ്ടത്. ആദർശത്തിൽ അധിഷ്ഠിതമായ പ്രബോധന വഴിൽ കൂടുതൽ കാര്യക്ഷമമായി ഇടപെടാൻ പുതിയ നേതൃത്വം ജാഗ്രത പാലിക്കണം. പക്ഷിപ്പറവകൾക്കും മറ്റു ജീവജാലങ്ങൾക്കും മനുഷ്യർക്കും കുടിവെള്ളം എത്തിക്കുന്നതിൽ അമാന്തം വരുത്തരുത്‘ അദ്ദേഹം കൂട്ടി ചേർത്തു.
സോണിലെ 38 യൂണിറ്റുകളിലും സർക്കിളിലും കൗൺസിലും പുനസംഘടനയും പൂർത്തിയാക്കിയാണ് സോൺ കൗൺസിൽ നടത്തിയത്. കൗൺസിലിൽ ബാപ്പു തങ്ങൾ പതാക ഉയർത്തി. പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക അവലോകനവും പി.കോമു മൗലവി നിർവഹിച്ചു. നിലമ്പൂർ മജ്മയിൽ നടന്ന കൗൺസിലിൽ സോൺ പ്രസിഡണ്ട് അക്ബർ ഫൈസി മമ്പാട് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ ശൗക്കത്തലി സഖാഫി കരുളായി, സികെ അൻവർ, കെപി ജമാൽ കരുളായി എന്നിവർ പ്രസംഗിച്ചു. പുനസംഘടനാ പ്രവർത്തനങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ സികെയു മൗലവി മോങ്ങം നേതൃത്വം നൽകി.
സൂലൈമാൻ ദാരിമി വല്ലപ്പുഴയെ പ്രസിഡണ്ടായും അക്ബർ ഫൈസി മമ്പാട്, ഉസ്മാൻ മളാഹിരി കരുളായി, മുത്തുക്കോയ തങ്ങൾ എടവണ്ണ, അബ്ദുൽ ഗഫൂർ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും തിരഞ്ഞെടുത്തു.
കെ. ഷൗക്കത്തലി സഖാഫി കരുളായിയാണ് ജനറൽ സെക്രട്ടറി. എം.റശീദ് സഖാഫി വല്ലപ്പുഴ, ഉമർ മുസ്ലിയാർ ചാലിയാർ, ഉമർ മദനി കരുളായി, ടികെ അബ്ദുള്ള കുണ്ടുതോട് എന്നിവരാണ് ജോയിൻ സെക്രട്ടറിമാർ. മാനുഹാജി മാമ്പറ്റ എന്ന ഒപി മൊയ്തീൻകുട്ടി ഹാജി ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
Most Read: ഫിറോസ് കുന്നംപറമ്പിൽ തവനൂരിൽ; 100ലധികം കോൺഗ്രസ് പ്രവർത്തകർ രാജിവെക്കും