ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സമഗ്ര വിവരങ്ങൾ അറിയാം

By Staff Reporter, Malabar News
Covid-Vaccination
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ 65 സർക്കാർ ആശുപത്രികളിലും തളിപ്പറമ്പ്‌ ഐഎംഎ ഹാൾ, പിണറായി ആർസി അമല യുപി സ്‌കൂൾ, പാപ്പിനിശേരി സർവീസ് ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലും ചൊവ്വാഴ്‌ച കോവിഡ് വാക്‌സിൻ നൽകും. 60 വയസ്‌ പിന്നിട്ടവർക്കും 45നും 59നുമിടയിലുള്ള രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും പോളിങ്‌ ഉദ്യോഗസ്‌ഥർക്കുമാണ്‌ വാക്‌സിനേഷൻ നൽകുന്നത്.

15 സ്വകാര്യ ആശുപത്രികളിലും ചൊവ്വാഴ്‌ച വാക്‌സിൻ നൽകും. സർക്കാർ ആശുപത്രികളിൽ വാക്‌സിനേഷൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ 250 രൂപ നൽകണം. വാക്‌സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ തിരിച്ചറിയൽ കാർഡ് കരുതണം. 45നും 59നും ഇടയിലുള്ളവർ രോഗം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്‌ നൽകണം. കോവിൻ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യസേതു ആപ്പോ വഴി ഓൺലൈനായി രജിസ്‌റ്റർ ചെയ്‌ത്‌ വാക്‌സിൻ സ്വീകരിക്കാം.

വാക്‌സിൻ നൽകുന്ന സ്വകാര്യ ആശുപത്രികൾ: പയ്യന്നൂരിലെ സഹകരണ ആശുപത്രി, അനാമയ ഹോസ്‌പിറ്റൽ, സബാ ഹോസ്‌പിറ്റൽ, ഐ ഫൗണ്ടേഷൻ, തലശേരി സഹകരണ ആശുപത്രി, ടെലി മെഡിക്കൽ സെന്റർ, കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രി, ആസ്‌റ്റർ മിംസ്, ജിം കെയർ ഹോസ്‌പിറ്റൽ, അശോക ഹോസ്‌പിറ്റൽ, കൊയിലി ആശുപത്രി, ഇരിട്ടി അമല ആശുപത്രി, ശ്രീകണ്‌ഠപുരം രാജീവ് ഗാന്ധി സഹകരണ ആശുപത്രി, പേരാവൂർ അർച്ചന ഹോസ്‌പിറ്റൽ, അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്.

Read Also: മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും എതിരായ ആരോപണം; ടിപി നന്ദകുമാർ ഇന്ന് ഹാജരാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE