കൊച്ചിയിൽ ലഹരിമരുന്ന് നൽകി യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തു; 4 പേർ അറസ്‌റ്റിൽ

By Web Desk, Malabar News
kozhikkod gang rape
Representational Image
Ajwa Travels

കൊച്ചി: കാക്കനാട് യുവതിയെ കൂട്ടബലാൽസംഗം ചെയ്‌തതായി പരാതി. ലഹരിമരുന്ന് നൽകി യുവതിയെ രണ്ട് ദിവസത്തോളം തടവിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേർ അറസ്‌റ്റിലായി. 27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നത്.

കൊച്ചി സ്വദേശികളായ അജ്‌മൽ, സലീം, ഷമീർ, ക്രിസ്‌റ്റിന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ലഹരി മാഫിയകളെ കുറിച്ചുള്ള വാർത്തകൾ വരുന്നതിനിടെ ആണ് ലഹരിമരുന്ന് കൊടുത്ത് സ്‍ത്രീയെ രണ്ട് ദിവസം തുടർച്ചയായി പീഡിപ്പിച്ചെന്ന ഗുരുതരമായ കുറ്റകൃത്യം കൂടി കൊച്ചിയിൽ നിന്ന് പുറത്തുവരുന്നത്.

National News: നാഗാലാ‌ൻഡ് സംഘർഷം; സുരക്ഷാ സേനക്കെതിരെ സ്വമേധയാ കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE