ഇനി ക്യൂവിൽ നിൽക്കണ്ട; കൊച്ചി മെട്രോ ടിക്കറ്റ് ബുക്കിംഗ് മൊബൈൽ ആപ്പിലേക്ക്

By News Desk, Malabar News
ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ റിമാ കല്ലിങ്കൽ കൊച്ചി വൺ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നു
Ajwa Travels

കൊച്ചി: കൊച്ചി മെട്രോ ടിക്കറ്റിന് വേണ്ടി യാത്രക്കാർക്ക് ഇനി വരിയിൽ നിന്ന് ബുദ്ധിമുട്ടേണ്ട. ടിക്കറ്റ് ബുക്കിംഗിനായി കൊച്ചി മെട്രോ ആപ്പ് അവതരിപ്പിച്ചു. ഇന്ന് വൈകിട്ടാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.

കൊച്ചി വൺ ആപ്പ് (kochi1 app) എന്ന മൊബൈൽ ആപ്പ്ളിക്കേഷനാണ് ഇന്ന് പുറത്തിറക്കിയത്. ആപ്പിലൂടെ ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല കൊച്ചി വൺ കാർഡ് ഓൺലൈനായി റീചാർജ് ചെയ്യുകയും ചെയ്യാം. ഗുഗിൾ പ്ളേ സ്‌റ്റോർ, ആപ്പ് സ്‌റ്റോർ എന്നിവയിൽ ആപ്പ്ളിക്കേഷൻ ലഭ്യമാണ്.

ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിൽ ഇന്ന് നടന്ന ചടങ്ങിൽ സിനിമാ താരം റിമാ കല്ലിങ്കലാണ് കൊച്ചി വൺ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്‌തത്. കെഎംആർഎൽ എംഡി അൽകേഷ് കുമാർ ഐഎഎസ്, ആക്‌സിസ് ബാങ്ക് സീനിയർ വൈസ് പ്രസിഡണ്ട് ആനന്ത് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Also Read: ഇരട്ടവോട്ട്; വോട്ടർപട്ടിക പരിശോധിക്കാൻ കളക്‌ടർമാർക്ക് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE