ഇരട്ടവോട്ട്; വോട്ടർപട്ടിക പരിശോധിക്കാൻ കളക്‌ടർമാർക്ക് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം

By Staff Reporter, Malabar News
teeka ram meena
ടിക്കാറാം മീണ
Ajwa Travels

തിരുവനന്തപുരം: ഇരട്ടവോട്ടുകൾ കണ്ടെത്താൻ പ്രത്യേക സംഘത്തെ വെച്ച് 140 മണ്ഡലങ്ങളിലും വോട്ടർ പട്ടിക പരിശോധിക്കാൻ കളക്‌ടർമാർക്ക് നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. നാലുലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്ന പ്രതിപക്ഷ നേതാവിൻറെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കമ്മീഷൻറെ നടപടി.

കളക്‌ടർമാരോട് അതാത് ജില്ലകളിൽ പ്രത്യേക സംഘത്തെ വെച്ച് വോട്ടർ പട്ടിക പരിശോധന നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ വഴിയുള്ള സാങ്കേതിക പരിശോധന നാളേക്കുള്ളിൽ തീർക്കണം. കൈയ്യിൽ പുരട്ടുന്ന മഷി ഉണങ്ങിയ ശേഷം മാത്രമേ ഇരട്ടവോട്ടുള്ളവരെ പോളിംഗ് ബൂത്തിൽ നിന്നും പുറത്തേക്ക് പോകാൻ അനുവദിക്കൂ എന്നും കമ്മീഷൻ വ്യക്‌തമാക്കി.

അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഇനി പട്ടികയിൽ മാറ്റം വരുത്തുക സാധ്യമല്ല. പകരം ഇരട്ടവോട്ടർമാരുടെ പ്രത്യേക പട്ടിക തയ്യാറാക്കും. പോളിംഗ് ഉദ്യോഗസ്‌ഥർക്കും രാഷ്‌ട്രീയ പാർട്ടികൾക്കും ഇത് കൈമാറും. ഇരട്ടവോട്ടുള്ളവരെ ഉദ്യോഗസ്‌ഥർ നേരിട്ട് കാണും. ഇവർക്ക് ഒരുസ്‌ഥലത്ത് മാത്രമേ വോട്ട് ചെയ്യാവൂ എന്ന നിർദ്ദേശം നൽകും.

മാത്രവുമല്ല ഒരാൾക്ക് ഒന്നിൽകൂടുൽ അനുവദിച്ച തിരിച്ചറിയിൽ കാർഡുകൾ കണ്ടെത്തി നശിപ്പിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

അതിനിടെ കണ്ണൂരിലെ ചില മണ്ഡലങ്ങളിലെ ഇരട്ട വോട്ടർമാരുടെ പുതിയ കണക്ക് രമേശ് ചെന്നിത്തല പുറത്തുവിട്ടു. ഇരട്ടവോട്ട് പ്രശ്‌നത്തിൽ കോടതിയെ സമീപിക്കുന്നത് ആലോചിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

Read Also: കേരളത്തിന് മോചനം വേണം; രക്ഷ മോദിയുടേയും ഇ ശ്രീധരന്റേയും നേതൃത്വത്തിൽ; അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE