കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കും

By Desk Reporter, Malabar News
Kochi-Metro
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ നിർത്തിവെച്ച കൊച്ചി മെട്രോ സർവീസ് നാളെ മുതൽ പുനരാരംഭിക്കുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 8 വരെയാകും സർവീസ്.

53 ദിവസങ്ങൾക്ക് ശേഷമാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്. സംസ്‌ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മെയ് 8നാണ് മെട്രോ സർവീസ് നിർത്തിയത്. ലോക്ക്ഡൗൺ പിൻവലിച്ച് കെഎസ്ആർടിസി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ സർവീസ് തുടങ്ങിയിരുന്നെങ്കിലും മെട്രൊ സർവീസിന് ഡിസാസ്‌റ്റർ മനേജ്‌മെന്റ് അനുമതി നൽകിയിരുന്നില്ല.

ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മെട്രോ സർവീസ് തുടങ്ങാൻ സജ്‌ജമാണെന്ന് കാണിച്ച് മെട്രോ അധികൃതർ ഡിസാസ്‌റ്റർ മനേജ്‌മെന്റിന് അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മെട്രോ സർവീസ് നടത്താൻ അനുമതി നൽകി ഉത്തരവ് പുറത്തിറക്കിയത്.

Most Read:  കോവിഡ് ചികിൽസ; ഉത്തരവിലെ പിഴവുകൾ തിരുത്താൻ കൂടുതൽ സമയം തേടി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE