കൊടകര കവർച്ചാ കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

By News Desk, Malabar News
Court
Representational Image
Ajwa Travels

തൃശൂർ: കൊടകര കവർച്ചാ കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി. ജയിലില്‍ കഴിയുന്ന 12ആം പ്രതിയായ അബ്‌ദുള്‍ ബഷീർ, 16ആം പ്രതിയായ അബ്‌ദുള്‍ റഷീദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്.

കവർച്ചയിൽ നേരിട്ട് പങ്കെടുത്തവരാണ് ഇവർ. കേസന്വേഷണത്തില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെന്നും രാഷ്‌ട്രീയ ബന്ധമുള്ള കേസായതിനാല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ പ്രതികള്‍ കൊല്ലപ്പെടാൻ ഇടയുണ്ടെന്നുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.

കുഴല്‍പ്പണം കടത്തുന്നവരെ കൊള്ളയടിക്കുന്ന വിവിധ കേസുകളിലെ പ്രതികളാണ് ഹരജിക്കാരെന്നും, അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.

Malabar News: മലപ്പുറത്ത് ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 17,095 പേർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE