കൊടകര കള്ളപ്പണക്കേസ്; അന്വേഷണം ഏറ്റെടുത്ത് ഇഡി

By Staff Reporter, Malabar News
enforcement-directorate
Ajwa Travels

തൃശൂർ: കൊടകര കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇഡി). സംഭവത്തില്‍ ഇഡി കേസ് രജിസ്‌റ്റര്‍ ചെയ്‌തു. അന്വേഷണത്തിന്റെ ഭാഗമായുള്ള ഇസിഐആര്‍ (എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇൻഫൊർമേഷൻ റിപ്പോർട്) ആണ് രജിസ്‌റ്റര്‍ ചെയ്‌തത്‌. കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇഡി അന്വേഷണം.

കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബുവിനെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ധര്‍മരാജന്‍ 10 കോടി രൂപ തൃശൂരില്‍ എത്തിക്കുകയും അതില്‍ ആറ് കോടിയിലധികം തുക ബിജെപിയുടെ ജില്ലാ നേതാക്കള്‍ക്ക് കൈമാറിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. വടക്കാഞ്ചേരി മണ്ഡലത്തിലെ ബിജെപി സ്‌ഥാനാര്‍ഥി കൂടിയായിരുന്നു ഉല്ലാസ് ബാബു.

അതിനിടെ കൊടകര കള്ളപ്പണക്കേസ് ഉൾപ്പടെ പണമിടപാട് സംബന്ധിച്ച് ബിജെപിയെ പ്രതിക്കൂട്ടിൽ നിർത്തുന്ന കേസുകളിൽ അന്വേഷണം പുരോഗമിക്കവെ സംസ്‌ഥാന വ്യാപക പ്രതിഷേധത്തിലാണ് ബിജെപി. കള്ളക്കേസ് ചുമത്തി നേതാക്കളെ സർക്കാർ വേട്ടയാടുന്നു എന്ന് ആരോപിച്ചാണ് ബിജെപി ഇന്ന് സംസ്‌ഥാന വ്യാപക പ്രതിഷേധം നടത്തുന്നത്.

Read Also: ഐപിഎൽ കളി പോലാകരുത് രാഷ്‌ട്രീയം; ജിതിൻ പ്രസാദയുടെ ബിജെപി പ്രവേശനത്തിൽ തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE