മാദ്ധ്യമങ്ങൾ സത്യം മറയ്‌ക്കുന്നു; രൂക്ഷ വിമർശനവുമായി കോടിയേരി

By Desk Reporter, Malabar News
kodiyeri-balakrishnan_about-league
Ajwa Travels

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. മാദ്ധ്യമങ്ങൾ സത്യം മറയ്‌ക്കുന്നുവെന്ന് കോടിയേരി ആരോപിച്ചു. സത്യം പുറത്തുകൊണ്ട് വരാനല്ല മാദ്ധ്യമങ്ങൾ ശ്രമിക്കുന്നത്. തങ്ങൾക്ക് താൽപര്യമുള്ളത് മാത്രമാണ് മാദ്ധ്യമങ്ങൾ വാർത്തയാക്കുന്നത്. കോൺ​ഗ്രസ്, ലീ​ഗ് നേതാക്കളെ എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്യുമ്പോൾ അത് വാർത്തയാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികളോടുള്ള കേരളത്തിലെ കോൺ​ഗ്രസിന്റെ നിലപാടിനേയും കോടിയേരി വിമർശിച്ചു. എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോ​ഗിച്ച് ദേശീയ തലത്തിൽ രാഷ്‌ട്രീയം കളിക്കുന്നുവെന്ന് പറഞ്ഞത് കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിയാണ്. എന്നാൽ കേരളത്തിൽ അത് നടക്കുമ്പോൾ കോൺ​ഗ്രസ് മൗനം പാലിക്കുക ആണെന്നും കോടിയേരി കുറ്റപ്പെടുത്തി.

Also Read:  സ്‌ത്രീ വിരുദ്ധ പരാമർശം; മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ കേസെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE