വാർത്തകളെന്ന പേരിൽ നുണപ്രചാരണം; മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം

By News Desk, Malabar News
Kodiyeri Balakrishnan Against Media
Kodiyeri Balakrishnan

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. വാർത്തകളെന്ന പേരിൽ മാദ്ധ്യമങ്ങൾ പച്ചനുണകൾ പ്രചരിപ്പിക്കുകയാണെന്നും സംസ്‌ഥാനത്തിന്റെ ഭാവിയോട് നീതി പുലർത്തുന്നില്ലെന്നും കോടിയേരി ആരോപിച്ചു. മാദ്ധ്യമങ്ങൾക്കെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മക്ക് മുന്നോടിയായി ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലാണ് കോടിയേരി വിമർശനം ഉന്നയിച്ചത്.

മാദ്ധ്യമങ്ങൾ നിക്ഷിപ്‌ത രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി സ്വയം വിട്ടു കൊടുത്തിരിക്കുകയാണ്, പച്ചനുണകൾ വാർത്തകൾ എന്ന പേരിൽ പ്രചരിപ്പിച്ച് കേരള ജനതയോട് എന്ത് ഉത്തരവാദിത്തമാണ് മാദ്ധ്യമങ്ങൾ നിറവേറ്റുന്നതെന്ന് കോടിയേരി ചോദിച്ചു.

അതേസമയം, തിരുവനന്തപുരം വഞ്ചിയൂരിൽ നടന്ന ജനകീയ കൂട്ടായ്‌മയിൽ ഇഡിക്കെതിരെ എം.വി ഗോവിന്ദൻ തുറന്നടിച്ചു. ഇഡി ഒരു ബദൽസർക്കാരല്ല, രാഷ്‌ട്രീയ ഉന്നം വെച്ച് സർക്കാരിനെ ദുർബലപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമവാർത്തകളെ ചോദ്യം ചെയ്‌ത്‌ കൊണ്ടുള്ള വീഡിയോകളും ഓരോ സമര കേന്ദ്രങ്ങളിലും പ്രദർശിപ്പിച്ചിരുന്നു.

Also Read: വിഴിഞ്ഞം പദ്ധതി; 32 ദിവസത്തെ സമരം അവസാനിപ്പിച്ച് പ്രദേശവാസികള്‍

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE